ക്ഷേത്ര പുനരുദ്ധാരണം 2026

പ്രിയ ഭക്തജനങ്ങളെ,

ചരിത്രപ്രസിദ്ധമായ കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിൽ 2025 ജൂലായ് മാസം നടന്ന അഷ്‌ടമംഗലപ്രശ്‌ന വിധി പ്രകാരം പറഞ്ഞിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. 2026 മേയ് മാസം 4-ാം തിയ്യതി (1201 മേടം 21) തിങ്കളാഴ്‌ച ബഹു. ക്ഷേത്രം തന്ത്രി ശ്രീ. പുലിയന്നൂർ കൃഷ്‌ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവതിയെ ബാലാലയത്തി ലേക്ക് മാറ്റി പ്രതിഷ്‌ഠിക്കുന്ന ചടങ്ങ് നടക്കും. അന്നേദിവസം തന്നെ ഹനുമാൻ സ്വാമിയേയും ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്‌ഠിക്കുന്നതാണ്.

പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഭാരിച്ച തുകയും പരിശ്രമവും ആവശ്യമായതിനാൽ നാം ഓരോരുത്തരും ഈ മഹായജ്ഞത്തിൽ പങ്കാളികളാകേണ്ടിയിരിക്കുന്നു.

 

സർവ്വസൗഭാഗ്യദായിനിയായ കോഴിക്കുളങ്ങര ഭഗവതിയുടെ ക്ഷേത്രം പുനർനിർമ്മാണത്തിൻ്റെ ഭാഗമാകുക എന്നുള്ളത് നാമേവരുടേയും കടമയും കർത്തവ്യവുമാണ്. മാത്രമല്ല, ഈ മഹാഭാഗ്യത്തെ പ്രയോജനപ്പെടുത്തി ഭഗവതിയുടെ അനുഗ്രഹം നമ്മുടെ ഓരോരുത്തരുടേയും ഐശ്വര്യത്തിനും വരും തലമുറക്കും ലഭിക്കുവാൻ ഈ പുനർനിർമ്മാണ യജ്ഞത്തിലേക്ക് എല്ലാ ഭക്തജനങ്ങളുടേയും അഭ്യുദയകാംക്ഷി കളുടേയും സാമ്പത്തിക സഹായങ്ങളും സഹകരണവും സാന്നിദ്ധ്യവും ഉണ്ടായിരിക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു.

 

 

നാം ഓരോരുത്തരും ഒരേ മനസ്സോടെ സഹകരിച്ച് ഈ ദിവ്യകർമ്മം വിഘ്‌നങ്ങളൊന്നു മില്ലാതെ പൂർത്തീകരിച്ച് സുകൃതം നേടുന്നതിന് “കോഴിക്കുളങ്ങര അമ്മ” നമ്മെ അനുഗ്രഹി ക്കട്ടെ എന്ന പ്രാർത്ഥനയോടെ,

ദേവീസേവയിൽ,

നാരായണൻകുട്ടി കോമരത്തുവീട്ടിൽ
വൈസ് ചെയർമാൻ

എ.ആർ. ജയൻ
സെക്രട്ടറി

പ്രേമൻ കണ്ടംപുള്ളി
ട്രഷറർ

 

 

ക്ഷേത്ര പുനരുദ്ധാരണ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകുക

KOZHIKULANGARA KSHETHRA BHARANA SAMHITHI

Current A/c No.14320200008759

Bank Name: FEDERAL BANK

CHAVAKKAD BRANCH

IFSC: FDRL0001432

 

ക്ഷേത്ര നവീകരണ ശേഷമുള്ള മാതൃകകൾ

ഭഗവതിയുടെ പള്ളിവാള് സൂക്ഷിച്ചിരിക്കുന്ന കോമരത്തും വീട്ടിലെ മച്ച്

 

ക്ഷേത്രത്തിന്റെ ശ്രീകോവിലും നമസ്കാര മണ്ഡപവും

വനദുര്ഗ്ഗാ സങ്കല്പം കുടികൊള്ളുന്ന പാലത്തറ

ക്ഷേത്ര മാതൃകയുടെ ആകാശ ചിത്രം